വരള്‍ച്ച – ജില്ലയില്‍ വന്‍തോതില്‍ വിളനാശം

മലപ്പുറം: കടുത്ത വരള്‍ച്ചയില്‍ ജില്ലയില്‍ 24. 24 കോടിയുടെ നഷ്ടം. നെല്ല്, പച്ചക്കറി, തെങ്ങ്, വാഴ, റബ്ബര്‍, വെറ്റില, കുരുമുളക് എന്നീ വിളകളെയാണ് കാര്യമായി വരള്‍ച്ച ബാധിച്ചത്. 3207 ഹെക്ടര്‍ നെല്ല്, 1352 വാഴ, 113 ഹെക്ടര്‍ പച്ചക്കറി എന്നിവയെ വരള്‍ച്ച ബാധിച്ചു. 200 ഹെക്ടര്‍ കമുക്, അഞ്ച് ഹെക്ടര്‍ റബ്ബര്‍ എന്നിവയും ഭാഗികമായി നശിച്ചു. വിളവെടുപ്പ് കഴിഞ്ഞ പാടശേഖരങ്ങള്‍ ജലസേചന ലഭ്യതക്കുറവു കാരണം പച്ചക്കറി കൃഷി ചെയ്യാതെ തരിശിട്ടിരിക്കുകയാണ്. തെങ്ങിന്റെ മച്ചിങ്ങപൊഴിച്ചില്‍, മടല്‍ ഒടിഞ്ഞുതൂങ്ങല്‍, കമുകില്‍ പട്ട കരിയല്‍, കുരുമുളകിന്റെ ഉണക്കം എന്നിവയും വ്യാപകമാണ്. 9000 ത്തോളം കര്‍ഷകര്‍ക്കാണ് വിളനഷ്ടമുണ്ടായത്. 1.14 കോടി \ഷ്ട പരിഹാരത്തുക ആവശ്യപ്പെട്ടതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

 

Related Articles