വയറിളക്കത്തിന് നൂതന പാനീയ ചികിത്സ

DNX_8408കൊണ്ടോട്ടി: വയറിളക്കരോഗ പരിചരണത്തില്‍ പാനീയ ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനാവബോധമുണ്ടാക്കുന്നതിനായി ആരോഗ്യ വകുപ്പ് ജില്ലാതല സെമിനാര്‍ നടത്തി.  കോളറയടക്കമുള്ള ജലജന്യരോഗങ്ങള്‍ തടയുന്നതിനും രോഗപരിചരണത്തിനും ശുചിത്വത്തോടൊപ്പം ലോകാരോഗ്യ സംഘടനയും യൂനിസെഫും നിര്‍ദേശിക്കുന്ന പുതുക്കിയ മാര്‍ഗരേഖ പ്രകാരമുള്ള കുറഞ്ഞ ഓസ്‌മോളാരിറ്റി ഒ.ആര്‍.എസും സിങ്ക് ടാബ്‌ലെറ്റും പ്രചരിപ്പിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം.

കൊണ്ടോട്ടി സാമൂഹിക ആരോഗ്യ കേന്ദ്രം സമ്മേളന ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. സുരേഷ്ബാബു അധ്യക്ഷനായി. ‘വയറിളക്കവും പുനര്‍ജലീകരണവും’ വിഷയത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. ഫായീസും ‘ഭക്ഷ്യശുചിത്വവും രോഗപരിചരണവും’ വിഷയത്തില്‍ ഡോ. സി. സുരേഷ്ബാബുവും സംസാരിച്ചു.  ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ഹുസൈന്‍, ബ്ലോക്ക് അംഗം പുതിയറക്കല്‍ സലിം,  ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.എം. ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി. ദിനേശ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ജൂനിയര്‍ എച്ച്.ഐ. മുഹമ്മദ് റഊഫ്  സംസാരിച്ചു.

Related Articles