HIGHLIGHTS : ബത്തേരി : ഉദ്യോഗജനകമായ 16 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ വയനാട്ടില്‍ ഭീതിപടര്‍ത്തിയ
ബത്തേരി : ഉദ്യോഗജനകമായ 16 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ വയനാട്ടില്‍ ഭീതിപടര്‍ത്തിയ കടുവയെ മയക്കുവെടിവെച്ചു വീഴ്ത്തി. മൂന്ന് മയക്കുവെടിയേറ്റ കടുവ കൊല്ലപ്പെട്ടു.
ഇന്ന് പുലര്‍ച്ച മൂലങ്കാവിനടുത്ത് കടുവയിറങ്ങിയ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാവിലെ എട്ടരയോടെ തേലമ്പറ്റയിലെ കാപ്പിത്തോട്ടത്തില്‍ വെച്ച് കടുവയെ കണ്ടെത്തി മയക്കുവെടിവെക്കുകയായിരുന്നു.
വംശനാശ ഭീഷണി നേരിടുന്ന ഇനത്തില്‍പെട്ട ഈ കടുവയെ ജീവനോടെ പിടിക്കൂടുക എന്നതായിരുന്നു വനം വകുപ്പിന്റെ ലക്ഷ്യമെങ്കിലും ഇത് കൊല്ലപ്പെടുകയായിരുന്നു.