Section

malabari-logo-mobile

സ്‌കൂള്‍ വിനോദയാത്രസംഘത്തിന് കര്‍ണാടക ചെക്‌പോസ്റ്റില്‍ ക്രൂരമര്‍ദ്ധനം

HIGHLIGHTS : ഗുണ്ടല്‍പ്പേട്ട് : കേരളത്തില്‍ നിന്ന് മൈസൂരില്‍ വിനോദസഞ്ചാരയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന

ഗുണ്ടല്‍പ്പേട്ട് : കേരളത്തില്‍ നിന്ന് മൈസൂരില്‍ വിനോദസഞ്ചാരയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കുള്‍ സംഘത്തെ കര്‍ണാടക അതിര്‍ത്തിയിലെ ഗുണ്ടല്‍പേട്ട് ചെക്പോസ്റ്റില്‍ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചു. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മര്‍ദനം. തൊടുപുഴ കുമാരമംഗലം സ്‌കുളില്‍ നിന്നുള്ള സംഘത്തിലെ അധ്യാപകര്‍ക്കടക്കം പരിക്കേറ്റിട്ടുണ്ട്.

രണ്ടു ദിവസത്തെ മൈസൂര്‍ സന്ദര്‍ശനം കഴിഞ്ഞ് രണ്ട് ബസ്സുകളിലായി മടങ്ങുകയായിരുന്ന നുറോളം കുട്ടികളടങ്ങുന്ന സംഘത്തെ രേഖകള്‍ പരിശോധിക്കാനായി ചെക്‌പോസ്റ്റില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അതിര്‍ത്തി കടന്നുപോകാന്‍ 500 രൂപ കൈക്കുലി ആവിശ്യപ്പെടുകയും ഇതിനെ എതിര്‍ത്ത ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച അധ്യാപകരേയും പോലീസ് അടിച്ചു. പിന്നീട് വിദ്യാര്‍ത്ഥികളേയടക്കം ഗുണ്ടല്‍പ്പേട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് മണിക്കൂറുകളോളം തടഞ്ഞു വച്ചു. പിന്നീട് സംഭവമറിഞ്ഞ്് സ്ഥലത്തെത്തിയ എംഎല്‍യുടെയും എസ്പിയുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്.

sameeksha-malabarinews

ഗുണ്ടല്‍പേട്ട് ചെക്്‌പോസ്റ്റില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!