ഇന്തോനേഷ്യ: മെയ്ദിന റാലിക്കിടെ അപ്രതീക്ഷമായുണ്ടായ തിരക്ക് നിയന്തിക്കാന്‍് വനിതാ പോലീസ് ഉദേ്യാഗസ്ഥരുടെ ഗഗ്നം സ്റ്റൈല്‍ ഡാന്‍സ്. 80 പേരടങ്ങിയ വനിതാ പോലീസ് സംഘത്തിന്റെ തകര്‍പ്പന്‍ പെര്‍ഫോര്‍മന്‍സാണ് റാലിക്കിടെ നടന്നത്.
കൊറിയന്‍ പോപ്പ് ഗായകന്‍ സൈയുടെ സൂപ്പര്‍ഹിറ്റ് ഗാനാമായ ഗഗ്നം സ്റ്റൈല്‍ റാലിയില്‍ പങ്കെടത്തവര്‍ക്ക് ഒരു ബ്രേക്ക് നല്‍കാന്‍ കൂടി വേണ്ടിയാണ് പോലീസുകാര്‍ ചുവടു വെച്ചത്.
കുതിര സവാരി പോലെയുള്ള ഗഗ്നം സ്റ്റൈല്‍ ഡാന്‍സില്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവരും ചുവട് വെച്ചത് ഏറെ ശ്രദ്ദേയമായി.
ഏതായാലും വനിതാ പോലീസിന്റെ ഈ ഡാന്‍സ്് വ്യത്യസ്തമായ മെദിനമാണ് സമ്മാനിച്ചതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.




