HIGHLIGHTS : പരപ്പനങ്ങാടി: ലോകപഞ്ചഗുസ്തി മത്സരത്തിന് യോഗ്യത നേടിയ പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറത്തെ ചേക്കാമിന്റെ പുരയ്ക്കല്‍ സിറാജിന്
പരപ്പനങ്ങാടി: ലോകപഞ്ചഗുസ്തി മത്സരത്തിന് യോഗ്യത നേടിയ പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറത്തെ ചേക്കാമിന്റെ പുരയ്ക്കല്‍ സിറാജിന് സര്‍ക്കാര്‍ ലക്ഷം രൂപ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു.
പരാധീനതകള്‍ക്കിടയില്‍ നിന്ന് പ്രതിസന്ധികളോട് മല്ലിട്ടാണ് സിറാജ് മത്സരത്തിന് യോഗ്യത നേടിയത്. ഓഗസ്റ്റ് ഒന്നിന് പോളണ്ടിലാണ് മത്സരം.

സ്‌പോര്‍ട്‌സ് വകുപ്പ് മുഖേന പ്രസ്തുത ധനസഹായം ലഭ്യമാക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.