ലോകത്തെ എറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ ദുബൈയില്‍ പുറത്തിറക്കി

ലോകത്തെ ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ ഞായറാഴ്ച ദുബൈയില്‍ പുറത്തിറക്കി. പ്രശസ്ത ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഹുവായ് കമ്പനിയാണ് ഈ സ്്മാര്ട്ട് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഇവരുടെ ‘ആസന്റ് മേറ്റ്’ എന്ന ഈ മോഡലിന് 6.1 ഇഞ്ചാണ്  വലുപ്പം.

ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ വച്ചായിരുന്നു ഇതിന്റെ ലോഞ്ചിങ്.
ആസന്റ് മേറ്റ് ഇപ്പോള്‍ തന്നെ ചില ഓണ്‍ലൈന്‍ സ്‌റ്റോറുകളി്#ല്‍ ലഭ്യമാണ്. ജനുവരിയിലാണ് ഈ ഫോണ്‍ കമ്പനി പുറത്തിറങ്ങിയത്. 521 ഡോളര്‍(1910ദിര്‍ഹം) ആണ് ആസന്റ്് മേറ്റിന്റ വില. ഇത് ഏകദേശം 25000 ഇന്ത്യന്‍ രൂപ വരും.

720 x 1280 പിക്‌സല്‍ ഡിസ്‌പ്ലേ, 1.5 ജിഗാ ഹെട്‌സ് കോര്‍ഡ്‌കോര്‍ പ്രൊസസര്‍, 2 GB റാം, 32 ജീബി വരെ എക്‌സാപന്‍ഡ് ചെയ്യാവുന്ന മെമ്മറി, 8 പിക്‌സല്‍റിയര്‍ ക്യാമറ. 1 പിക്‌സല്‍ ഫ്രന്റ് ക്യാമറ എന്നിവയാണ് ഹുവായ് ആസന്റ് മേറ്റിന്റെ പ്രത്യേകത. 48 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുമെന്ന് ഉറപ്പ് തരുന്ന 4050 mAh ബാറ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത.
.
സാംസങ്ങ് ഗാലക്‌സി മെഗാ മെയ് മാസം പകുതിയോടെ തങ്ങളുടെ വലിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുമെന്ന് അവകാശപ്പെട്ടിരുന്നു.6.3 ഇഞ്ച് വലുപ്പമുണ്ടാകുമെന്ന് അവകാശപ്പെടുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്റ ലോഞ്ചിങ്ങ് നീട്ടി വെച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top