ചൈനീസ് പ്രധാനമന്ത്രി ഇന്ത്യയില്‍

ന്യൂഡല്‍ഹി: ചൈനീസ് പ്രധനമന്ത്രി ലി കെക്വിയാങ് മൂന്നു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ന്യൂഡല്‍ഹിയിലെത്തി. ഞായറാഴ്ച വൈകിട്ട് 3.30 ന് എത്തിയ ലിയെ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദും വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയും സ്വീകരിച്ചു.

പ്രധാനമന്ത്രി ഞായറാഴ്ച രാത്രി ലിയ്ക്ക് അത്താഴ വിരുന്ന് നല്‍കി. ലഡാക്കിലെ നുഴഞ്ഞുകയറ്റം ചര്‍ച്ചയിലൂടെ പിഹരിച്ചശേഷമാണ് ലിയുടെ സന്ദര്‍ശനം. ഹൈദരാബാദ് ഹൗസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ അതിര്‍ത്തി പ്രശ്‌നങ്ങളും, ഉഭയകക്ഷിവിഷയങ്ങളും ചര്‍ച്ചചെയ്യും.

ബ്രഹ്മപുത്രയില്‍ കൂടുതല്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാനുള്ള ചൈനയുടെ നീക്കവും, അതിര്‍ത്തി പ്രതിരോധ സഹകരണ കരാര്‍ സംബന്ധിച്ചും ചര്‍ച്ച നടത്തും. ജലസേചനം, ജലവിനിയോഗം എന്നിവ സംബന്ധിച്ച കരാറുകളില്‍ ഒപ്പുവെയ്ക്കും.സംയുക്ത പ്രസ്താവനയും പുറത്തിറക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധം മെച്ചപെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കും.

തിങ്കളാഴ്ച രാവിലെ 9 ന് രാഷ്്രടപതി ഭവനില്‍ വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് ലി ഗാന്ധിജിയുടെ സ്മൃതികൂടീരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. വിദേശ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായുള്ള കൂടികാഴ്ചക്ക് ശേഷമാണ് പ്രധാനമന്ത്രി പ്രതിനിധി തല ചര്‍ച്ച നടക്കുക.

 

 

Share news
error: Content is protected !!
Scroll to Top