HIGHLIGHTS : കൊച്ചി: ഇടപ്പള്ളിയിലെ ലുലു ഷോപ്പിങ് മാള്‍ ഭുമി കൈയ്യേറി എന്ന ആരോപണത്തില്‍
കൊച്ചി: ഇടപ്പള്ളിയിലെ ലുലു ഷോപ്പിങ് മാള്‍ ഭുമി കൈയ്യേറി എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ദിനേശ് മണി. ലുലുമാള്‍ കൈയ്യേറ്റം നടത്തിയിട്ടുണ്ടെന്നും പശ്ചിമ കൊച്ചിയിലേക്കുള്ള വെള്ളം ചോര്‍ത്തുന്നത് ലുലുമാള്‍ ആണെന്നും ദിനേശ്മണി വ്യക്തമാക്കി.
പാവങ്ങളുടെ വെള്ളം കൊള്ളയടിക്കുന്നതും ലുലു മാളാണെന്നും അതുകൊണ്ടു തന്നെ യൂസഫലിയുടെ ബോള്‍ഗാട്ടി പദ്ധതിക്കെതിരായ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും ദിനേശ് മണി പറഞ്ഞു. ലുലു ഇടപ്പള്ളി തോട് കൈയ്യേറിയിട്ടുണ്ടെന്നും തോടിന്റെ പടിഞ്ഞാറു ഭാഗത്ത് സര്‍വ്വേ നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ദിനേശ് മണി പറഞ്ഞു.

കൂടാതെ പിണറായി വിജയന്‍ ലുലുവിന് അനുകൂലമായ നടപടി എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.