Section

malabari-logo-mobile

ലീഗ് നേതാക്കള്‍ മദനിയേയും കര്‍ണാടക മുഖ്യമന്ത്രിയേയും സന്ദര്‍ശിച്ചു.

HIGHLIGHTS : ബംഗളൂരു: ബംഗളരു ജയില്‍ കഴിയുന്ന മദനിക്ക് വിദ്ഗ്ദ്ധചികിത്സ ലഭിക്കാന്‍

ബംഗളൂരു: ബംഗളരു ജയില്‍ കഴിയുന്ന മദനിക്ക് വിദ്ഗ്ദ്ധചികിത്സ ലഭിക്കാന്‍ ഇടപെടാമെന്ന് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഉറപ്പ് നല്‍കിയതായി മുസ്ലിംലീഗ് നേതാക്കള്‍.

മദനിയേയും മുഖ്യമന്ത്രിയേയും സ്ദര്‍ശിച്ച ശേഷം ബംഗളൂരുവില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഇത്് പറഞ്ഞത്.

അബ്ദുറഹിമാന്‍ രണ്ടത്താണിയോടും കെഎംസിസി നേതാക്കളോടുമൊപ്പമാണ് ഇ.ടി പരപ്പന അഗ്രഹാരാ ജയിലില്‍ കഴിയുന്ന മദനിയെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. കേട്ടറിഞ്ഞതിനേക്കാള്‍ ഭീകരമാണ് ദേഹത്തിന്റെ അവസ്ഥയെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!