HIGHLIGHTS : ദില്ലി : ഇന്നു ചേര്‍ന്ന പുതിയ കേന്ദ്ര മന്ത്രിസഭാ യോഗം പുതിയ ടെലികോം നയത്തിന് അംഗീകാരം നല്‍കി. ഈ നിയമമനുസരിച്ച്
ദില്ലി : ഇന്നു ചേര്‍ന്ന പുതിയ കേന്ദ്ര മന്ത്രിസഭാ യോഗം പുതിയ ടെലികോം നയത്തിന് അംഗീകാരം നല്‍കി. ഈ നിയമമനുസരിച്ച് മൊബൈല്‍ വരിക്കാര്‍ക്ക് റോമിംഗ് നിരക്കുകള്‍ ഇല്ലാതാവും. ഇതോടെ രാജ്യമാകെ ഒറ്റ നമ്പര്‍ ഉപയോഗിക്കാനും സാധിക്കും.
ഈ പുതിയ നിയമമനുസരിച്ച് സ്‌പെക്ട്രം വിതരണത്തിന് പുതിയ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തും.

2012 ലാണ് 3 ജി സ്‌പെക്ട്രം പങ്കുവെക്കല്‍ അനുവദിക്കില്ലെന്നും പത്തുവര്‍ഷം കൂടുമ്പോള്‍ ലൈസന്‍സ് പുതുക്കാന്‍ വ്യവസ്ഥകളുണ്ടെന്നും പ്രഖ്യാപിച്ച് 2012 ഫെബ്രുവരിയിലാണ് ടെലിക്കോം മന്ത്രി കപില്‍ സിബില്‍ പുതിയ ടെലിക്കോം നയം പ്രഖ്യാപിച്ചത്.
ഇതിനു പുറമെ മൊബൈല്‍ ഫോണുകള്‍ക്കാവശ്യമുള്ള ഉയര്‍ന്ന ആവൃത്തിയുള്ള സ്‌പെക്ട്രം ലൈസന്‍സുകള്‍ക്ക് ഏകീകൃത ലൈസന്‍സ് ഫീസും പുതിയ ടെലികോം നയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.