HIGHLIGHTS : ദില്ലി: 2013-14 സാമ്പത്തിക വര്‍ഷത്തെ റയില്‍വെ ബജറ്റ് പവന്‍കുമാര്‍ ബന്‍സല്‍ അവതരിപ്പിച്ചു. 17 വര്‍ഷത്തിനുശേഷമാണ് ഒരു കോണ്‍ഗ്രസ്
ദില്ലി: 2013-14 സാമ്പത്തിക വര്‍ഷത്തെ റയില്‍വെ ബജറ്റ് പവന്‍കുമാര്‍ ബന്‍സല്‍ അവതരിപ്പിച്ചു. 17 വര്‍ഷത്തിനുശേഷമാണ് ഒരു കോണ്‍ഗ്രസ് മന്ത്രി റയില്‍വേബജറ്റ് അവതരിപ്പിച്ചത് എന്ന പ്രതേ്യകതയും ഇത്തവണത്തെ ബജറ്റിനുണ്ട്. റയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മുഖവുരയിലൂടെയാണ് പവന്‍കുമാര്‍ ബന്‍സല്‍ ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. നടപ്പു വര്‍ഷം 24,000 കോടിയുടെ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു. കൂടാതെ ഡീസല്‍ വില വര്‍ദ്ധന റെയില്‍വേക്ക് കനത്ത തിരിച്ചടിയായതായി അദ്ദേഹം വ്യക്തമാക്കി.
റെയില്‍വേ സുരക്ഷക്ക് മുന്‍തൂക്കം നല്‍കിയ ബജറ്റാണ് ഇന്നവണ അവതരിപ്പിച്ചത്. യാത്രാനിരക്കില്‍ വര്‍ദ്ധനവില്ലെങ്കിലും റിസര്‍വേഷന്‍ തത്കാല്‍ എന്നിവയില്‍ നിരക്ക് വല്ര്‍ദ്ധനയുണ്ടാകും.

കേരളത്തിന് മൂന്ന് പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്. ഷൊര്‍ണ്ണൂര്‍,കോഴിക്കോട്,പുനലദന്‍ കൊല്ലം, തൃശ്ശൂര്‍ ഗുരുവായൂര്‍ പാസഞ്ചറുകള്‍ക്കാണ് അനുമതി. സ്വകാര്യ മേഖലയിലുള്ള പങ്കാളിത്വത്തിലൂടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്.
ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സ്വകര്യങ്ങള്‍ മെച്ചപ്പെകപടുത്തും നിലവിലുള്ളതിനേക്കാള്‍ ആറിരട്ടിയിലധികം ശേഷിയുള്ളതായിരിക്കും നവീകരിച്ച സൈറ്റ് . പുലര്‍ച്ചെ 12.30മുതല്‍ രാത്രി 11.30 വരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം വരും. നാല് വനിതാ ആര്‍.പി.എഫ് കമ്പനികള്‍ രൂപികരിക്കും. 40,000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 1.25 ലക്ഷത്തോളം ഒഴിവുകള്‍ നികത്താന്‍ യുദ്ധകാല നടപടികള്‍ സ്വകരിക്കും. സ്ത്രീ യാത്രക്കാര്‍ക്കായി കൂടുതല്‍ കോച്ചുകള്‍ ഉറപ്പു വരുത്തും. പുതുതായി 67 എക്‌സ്പ്രസ് ട്രെയിനുകള്‍ അവതരിച്ചിട്ടുണ്ട്. പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തും. തിരഞ്ഞെടുത്ത ട്രെയിനുകളില്‍ വൈഫൈ സ്വകര്യം ഏര്‍പ്പെടുത്തും. സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കുന്ന ഈ ബജറ്റില്‍ പുതിയ ലവല്‍ ക്രോസുകളില്ല ആാളില്ലാ ലവല്‍ ക്രോസുകള്‍ ഘട്ടം ഘട്ടമായി ഇല്ലാതാക്കും അപകടനിലയിലായ 17 പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കും. ബയോടോയ്ല്‍റ്റുകള്‍ സ്ഥാപിക്കും.
യുപിഎ ര്‍ക്കാരിന്് ഏറ്റവും പിന്‍തുണ നല്‍കിവരുന്ന കേരളത്തിന് ഈ റെയില്‍വെ ബജറ്റ് കാര്യമായി ഒന്നും നല്‍കുന്നില്ല എന്നാണ് സത്യം.