റഷ്യയില്‍ പുട്ടിനെതിരെ വന്‍ പ്രതിഷേധം.

മോസ്‌കോ :റഷ്യയില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങളുടെ റാലി നടന്നു. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാക്കളുടെ വീടുകള്‍ റെയ്ഡുചെയ്തതിന് പിന്നാലെയാണ് ഈ റാലി നടന്നത്.

 

പുട്ടിന്‍ ഇത്തവണ അധികാരത്തില്‍ വന്നതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ റാലിയാണ് മോസ്‌ക്കോയില്‍ ഉണ്ടായത്. മാര്‍ച്ചില്‍ നടന്ന പാര്‍ലിമെന്ററി വോട്ടെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നെന്ന് പ്രക്ഷേഭ കാരികള്‍ ആരോപിച്ചു.

 

വരും ദിവസങ്ങളില്‍ പുട്ടിനെതിരെയുള്ള സമരങ്ങള്‍ കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

Share news
error: Content is protected !!
Scroll to Top