രാഷ്ട്രപതി സ്ഥാനാര്‍ത്ഥി എന്‍ഡിഎയില്‍ തീരുമാനമായില്ല.

ദില്ലി : രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ ദില്ലിയില്‍ വിവിധ ഗ്രൂപ്പുകളുടെ അന്തര്‍ നാടകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കെ ഇന്ന്് രാവിലെ അദ്വാനിയുടെ വീട്ടില്‍ നടന്ന എന്‍ഡിഎ യോഗത്തില്‍ അവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരെന്ന തീരുമാനമായില്ല.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ചൊല്ലി യുപിഎയില്‍ ഉണ്ടായപൊട്ടിത്തെറികള്‍ മുതലെടുക്കാനാകുമോ എന്നു തന്നെയാണ് ബിജെപിയുട നോട്ടം. നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ തങ്ങള്‍ സസൂഷഅമം നിരീക്ഷിക്കുകയാണെന്നും തങ്ങള്‍ കോണ്‍ഗ്രസിതര രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും അദ്വാനി വെളിപ്പെടുത്തി.

ഇതിനിടെ രാഷട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് പി എ സാങ്മ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top