HIGHLIGHTS : ദില്ലി : ഇന്ത്യയുടെ 13-ാമത് രാഷ്ടരപതി
ദില്ലി : ഇന്ത്യയുടെ 13-ാമത് രാഷ്ടരപതി ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അല്പസമയത്തിനുള്ളില്‍ പാര്‍ലിമെന്റ് ഹൗസില്‍ വെച്ച് നടക്കും.
യുപിഎ സ്ഥാനാര്‍ത്ഥിയായ പ്രണാബ് മുഖര്‍ജി വിജയമുറപ്പിച്ച് കഴിഞ്ഞു. യുപിഎ സഖ്യകക്ഷികള്‍ക്ക് പുറമെ പ്രധാന ഇടതു കക്ഷികളും എസ്പിയും ബിഎസ്പിയും ഈ മുന്‍ ധനകാര്യ മന്ത്രിയെ പിന്‍തുണച്ചിരുന്നു. ആദ്യ ദിനങ്ങളില്‍ അകന്നു നിന്ന മമതയുടെ തൃണമൂലും അവസാന നിമിഷം പിന്‍തുണ പ്രഖ്യാപിച്ചിരുന്നു.

പ്രണബിന് 70 ശതമാനത്തിന് മുകളില്‍ വോട്ടുലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്‍ഡിഎ പിന്‍തുണയുള്ള സാങ്മ വിജയപ്രതീക്ഷ വെച്ച് പുലര്‍ത്തുനിന്നില്ല.
11 ലക്ഷം മൂല്യം വരുന്ന 72 ശതമാനം വോട്ടാണ് ഇത്തവണ പോള്‍ ചെയ്തിട്ടുള്ളത്. 4,120 എംഎല്‍എ മാരും 776 എംപിമാരുമാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
പുതിയ പ്രസിഡന്റ് ജൂലൈ 25 ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.