HIGHLIGHTS : ന്യൂഡല്‍ഹി : നിലവിലുള്ള സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയോ
ന്യൂഡല്‍ഹി : നിലവിലുള്ള സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയോ പുതിയ നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുകയോ ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ അപകടത്തിലാകുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ പറഞ്ഞു. ദുര്‍ബലമായ കാലവര്‍ഷമാണ് ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ 66-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമവായം കണ്ടെത്താന്‍ കഴിയുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. സര്‍ക്കാരിന്റെയും വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതീവ സുരക്ഷാസംവിധാനങ്ങളാണ് രാജ്യമെങ്ങും സ്വാതന്ത്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്.
