HIGHLIGHTS : തിരു : രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. കേരളത്തില്‍
തിരു : രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് പുതിയ അംഗങ്ങളായി കോണ്‍ഗ്രസ്സിന്റെ പി ജെ കുര്യന്‍, കേരളാ കോണ്‍ഗ്രസ്സിന്റെ ജോയ് എബ്രഹാം, സിപിഐഎം സ്ഥാനാര്‍ത്ഥി സിപി നാരായണന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
രാവിലെ 9 മണിമുതല്‍ വൈകീട്ട് 4 മണിവരെ നടന്ന വോട്ടെടുപ്പിലൂടെ ഇവരെ തെരഞ്ഞടുത്തത്. പിജെ കുര്യന് 37 വോട്ടും,ജോയ് എബ്രഹാമിനും സിപി നാരായണനും 36 വോട്ടും ലഭിച്ചു.

സിപിഐ സ്ഥാനാര്‍ത്ഥിയായ സിഎന്‍ ചന്ദ്രന്‍ മത്സരിച്ചുവെങ്കിലും31 വോട്ടെ ലഭിച്ചൊള്ളു.