രാജ്യത്തെ ബലാല്‍സംഗങ്ങളില്‍ പ്രതിഷേധിച്ച് യുവാവ് സ്വയം തീ കൊളുത്തി

കോയമ്പത്തൂര്‍:  രാജ്യത്തെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ബലാല്‍സംഗങ്ങളും വര്‍ദ്ധിക്കുന്നതില്‍ പതിഷേധിച്ച് യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂരിനടുത്ത് പല്ലടത്ത്ാണ് വ്യാഴാഴ്ച സംഭവം നടന്നത്.

38 വയസുകാരനായ രാജു എന്ന യുവാവാണ് സ്വന്തം ജീവിതം കൊണ്ട് പ്രതിഷേധിച്ചത്. ശരീരത്തില്‍ മണ്ണണ്ണെയൊഴിച്ച് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.പല്ലടത്തെ കോടതി വളപ്പില്‍ വച്ചാണ് സംഭവം നടന്നത്.
ഓടിക്കുടിയ നാട്ടുകാര്‍ തീയണച്ച് ഇയാളെ ഉടനെ തന്നെ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയലെത്തിച്ച് പ്രാഥമിക ചികത്സ നല്‍കി കൂടുതല്‍ ചികിത്സക്കായി കോവൈ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top