രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനയ്‌ക്ക്‌ നിര്‍ദേശം

IN03_AIRPORT_TERMIN_138389fദില്ലി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനയ്‌ക്ക്‌ നിര്‍ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിർദേശം പുറപ്പെടുവിച്ചത്. ബ്രസൽസ്, ഇസ്താംബുൾ വിമാനത്താവളങ്ങൾക്ക് നേരെ ഭീകരാക്രമണം നടന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി.

ബ്യൂറോ ഒാഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും സി.ഐ.എസ്.എഫും അടക്കമുള്ള വിഭാഗങ്ങൾ ഉൾപ്പെടുന്ന ഉന്നതതല സമിതിയാണ് സുരക്ഷാ ഒാഡിറ്റ് നടത്തുക. വിമാനത്താവളങ്ങളിൽ നിലവിൽ ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങൾ സമിതി ഉറപ്പുവരുത്തും.

സുരക്ഷാ പഴുതുകൾ കണ്ടെത്തി ഭീകരാക്രമണ സാധ്യത ഇല്ലാതാക്കുകയാണ് പരിശോധന കൊണ്ടു ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ കാർഗോ വിഭാഗങ്ങളിൽ നിരീക്ഷണവും പരിശോധനയും സുരക്ഷാസേന കർശനമാക്കും.

Share news
error: Content is protected !!
Scroll to Top