HIGHLIGHTS : തിരു: യാമിനി തങ്കച്ചിയുടെ ആരോപണങ്ങളുടെ പേരില്‍ താന്‍ രാജിവെക്കില്ലെന്ന് വനംമന്ത്രി ഗണേഷ് കുമാര്‍.
തിരു: യാമിനി തങ്കച്ചിയുടെ ആരോപണങ്ങളുടെ പേരില്‍ താന്‍ രാജിവെക്കില്ലെന്ന് വനംമന്ത്രി ഗണേഷ് കുമാര്‍. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും തന്നെ ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്നും മന്ത്രി. യാമിനിതങ്കച്ചിയാണ് തന്നെ ആക്രമിച്ചതെന്നും വീടിന് പുറത്തുനിന്നുള്ളവരുടെ ഭാഹ്യപ്രേരണ ഈ വിഷയത്തില്‍ തനിക്കെതിരെ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പിലെ അഴിമതിക്കെതിരെ നിലകൊണ്ടതിനാലാണ് തനിക്കെതിരെ ഇത്തരം കെണികള്‍ ഒരുക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.
എന്നെ മന്ത്രി സ്ഥാനത്തുനിന്ന് ഇറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിന് പിറകിലെന്നും അദേഹം പറഞ്ഞു