HIGHLIGHTS : ന്യൂഡല്‍ഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഇന്ത്യയുടെ 14-ാംമത്തെ രാഷ്ട്രപതിയെ തിരഞ്ഞെടുപ്പാണ് ആരംഭിച്ചത്. പാര്‍ലമെന്റ് ഹൗസിലും വിവധ
ന്യൂഡല്‍ഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഇന്ത്യയുടെ 14-ാംമത്തെ രാഷ്ട്രപതിയെ തിരഞ്ഞെടുപ്പാണ് ആരംഭിച്ചത്. പാര്‍ലമെന്റ് ഹൗസിലും വിവധ സംസ്ഥാന തലസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകീട്ട് 5 മണിവരെയാണ് പോളിംഗ്.
യു പി എ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി എം സാംഗ്മയും തമ്മിലാണ് മത്സരം നടക്കുന്നത്. എംപി മാരും എംഎല്‍എമാരും അടങ്ങുന്ന ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

ജൂലൈ 22 ന് രാവിലെ 11 മണിക്ക് വോട്ടെണ്ണല്‍ നടക്കും.