രംഭ വെള്ളിത്തിരിയിലേക്ക് തിരിച്ചെത്തുന്നു

ramba_027തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒരുകാലത്തെ നിറസാന്നിദ്ധ്യമായിരുന്ന രംഭ വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്നു. വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞ് കുടുംബിനിയായി കഴിയുകയായിരുന്ന രംഭ ഭര്‍ത്താവുമായി ഇപ്പോള്‍ അകന്നു കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. ചില ചിത്രങ്ങള്‍ക്ക് വേണ്ടി രംഭ കരാറില്‍ ഒപ്പിട്ടതായാണ് സൂചന.

2010 ഏപ്രിലില്‍ കന്നഡ വ്യവസായിയായ ഇന്ദ്രന്‍പത്മാനാഭനുമായാണ് രംഭയുടെ വിവാഹം നടന്നത്. വിവാഹശേഷം ടൊറൊന്റോയില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞും ജനിച്ചിട്ടുണ്ട്. 2012 ല്‍ ഇവര്‍ തമ്മിലുള്ള വിവാഹബന്ധത്തില്‍ ഉലച്ചില്‍ വന്നു എന്ന വാര്‍ത്ത പുറത്തെ വന്നതിനെ തുടര്‍ന്ന് ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഭ രംഗത്തു വന്നിരുന്നു. അതേസമയം രംഭയുടെ വിവാഹബന്ധം വേര്‍പിരിയുകയാണെന്നുള്ള ഇപ്പോള്‍ വാര്‍ത്തയാണ് വീണ്ടും സജീവമായി കൊണ്ടിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top