HIGHLIGHTS : പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അനൂപ് ജേക്കബിനെ മന്ത്രി...
പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. മന്ത്രിമാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താം. മന്ത്രിമാര്‍ എന്ന രീതിയില്‍ നടത്തുന്നത് തെറ്റാണ്. വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകളുണ്ട്. മാനസികവിഭ്രാന്തിയുള്ളവരെ വരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്, പിണറായി പറഞ്ഞു. ഡാറ്റാ സെന്റര്‍ കേസ് കാട്ടി വിരട്ടേണ്ടെന്ന് പിണറായി പറഞ്ഞു. വി.എസ് കേസ് നേരിടുമെന്ന് പറഞ്ഞു കഴിഞ്ഞതാണ്.