യുവി ‘ടീം ഇന്ത്യ’യില്‍

ദില്ലി: ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ഒരുവര്‍ഷത്തിലധികമായി ചികിത്സയിലായിരുന്ന ഇന്ത്യയുടെ കരുത്തുറ്റ ബാറ്റ്‌സ്മാന്‍ യുവരാജ്‌സിങ് ‘ടീംഇന്ത്യ’ക്കുവേണ്ടി കളിക്കും.

യുവിക്ക് പുറമെ ഹര്‍ബജന്‍ സിങും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. സുരേഷ് റെയ്്‌നയ്ക്ക്ു പകരം മുരളി വിജയിനെ ടീമിലെടുത്തിട്ടുണ്ട്. ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. സച്ചിന്‍, ധോണി, ഗംഭീര്‍, സേവാഗ്, സഹീര്‍ ഖാന്‍ , വിരാട്് കോഹിലി, ഓജ, അശ്വിന്‍ എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍.

Related Articles