യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഡിഎംകെ പിന്‍വലിച്ചു.

HIGHLIGHTS : ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ കൈകൊണ്ട

malabarinews

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ കൈകൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെ യുപിഎ സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ പിന്‍വലിച്ചു. ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയാണ് പിന്തുണ പിന്‍വലിക്കുന്നകാര്യം അിറയിച്ചത്. കേന്ദ്ര മന്ത്രി സഭയില്‍ നിന്നും ഡിഎംകെ യുടെഅഞ്ച് മന്ത്രിമാര്‍ രാജിവെക്കുമെന്നും കരുണാനിധി അിറയിച്ചിട്ടുണ്ട്. 18 എംപി മുരുള്ള കേന്ദ്ര സര്‍ക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ഡിഎംകെ. ഡിഎംകെ പിന്തുണ പിന്‍വലിച്ചതോടെ യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷമയി.

sameeksha

ശ്രീലങ്കക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ അമേരിക്ക കൊണ്ടു വരുന്ന പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അടക്കമുള്ള തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഈ പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദ്ദേശിച്ചില്ലെങ്കില്‍ കേന്ദ്ര മന്ത്രി സഭയില്‍ നിന്ന് പിന്‍മാറാന്‍ ഡിഎംകെ നേരത്തെ തീരുമാനിച്ചിരുന്നു.

ഇന്നലെ കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി, പി ചിദംബരം, ഗുലാംനബി ആസാദ് എന്നിവരുമായി കരുണാനിധി ചര്‍ച്ച നടത്തിയിരുന്നു.

തമിഴ്‌നാട്ടിലും ശ്രീലങ്കന്‍ വിഷയത്തില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഈ പ്രശ്‌നത്തില്‍ ഇന്ന് ചെന്നൈയില്‍ ചലചിത്ര പ്രവര്‍ത്തകരും ഉപവാസം നടത്തുന്നുണ്ട്. ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് തുല്യ സ്വാതന്ത്ര്യവും അവകാശവും അനുവദിക്കുക, പ്രതേ്യക തമിഴ് ഈഴം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിനിമാപ്രവര്‍ത്തകര്‍ ഇന്ന് രാവിലെ 9 മണിമുതല്‍ വൈകിട്ട് 6മണി വരെ നിരാഹാര സമരം നടത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ യുപിഎ യുടെ രണ്ടാമത്തെ വലിയ കക്ഷിയായ ഡിഎംകെയുടെ നടപടി യുപിഎക്ക് കനത്ത തിരിച്ചടി തന്നെ യാണ് നല്‍കിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!