Section

malabari-logo-mobile

അനാശാസ്യത്തിന് പട്ടാമ്പി സ്വദേശിക്ക് സൗദിയില്‍ വധശിക്ഷ.

HIGHLIGHTS : ജിദ്ദ: ജിദ്ദയില്‍ അനാശാസ്യത്തിന് പിടിയിലായ

ജിദ്ദ: ജിദ്ദയില്‍ അനാശാസ്യത്തിന് പിടിയിലായ പട്ടാമ്പി സ്വദേശിക്ക് കോടതി വധശിക്ഷ വിധിച്ചു. അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന് പിടിയിലായ പട്ടാമ്പി സ്വദേശി സൈതലവിക്കാണ് വധശിക്ഷ. ഇതേ കേസിലെ മറ്റു പ്രതികളായ മലപ്പുറം തിരൂരങ്ങാടി സ്വദേശി, പാക്കിസ്ഥാന്‍ പൗരന്‍, ഇന്റോനേഷ്യന്‍ യുവതി എന്നിവര്‍ക്ക്് തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

ഇന്റോനേഷ്യന്‍ യുവതിയെ തിരൂരങ്ങാടി സ്വദേശിയുടെ ഫ്‌ളാറ്റില്‍ വെച്ച ് അനാശാസ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു എന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം. മത കാര്യ പോലീസാണ് ഇവരെ പുടി കൂടിയത്. തിരൂരങ്ങാടിക്കാരനാണ് സൈതലവിയടക്കമുള്ളവരെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചത്. എന്നാല്‍കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് സൈതലവി വിവാഹിതനായതിനാലാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത് എന്ന് കോടതി വ്യക്തമാക്കി.

sameeksha-malabarinews

ഒരു ദരിദ്രകുടുഃബത്തിലെ ഏക അത്താണിയായ സൈതലവിയായ പെണ്‍വാണിഭക്കാരുടെ വലയില്‍ കുടുക്കിയതാണെക്ക് പറയുന്നു.

സൈതലവിയെ രക്ഷിക്കുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന് നിവേദനം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!