HIGHLIGHTS : തിരു: മന്ത്രി കെ.ബി ഗണേശ്കുമറിനെതിരെ ഭാര്യ ഡോ: യാമിനി തങ്കച്ചി
തിരു: മന്ത്രി കെ.ബി ഗണേശ്കുമറിനെതിരെ ഭാര്യ ഡോ: യാമിനി തങ്കച്ചി നല്‍കിയ പരാതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുക്കിയെന്ന് ചീഫ് വിപ്പ് പിസി.ജോര്‍ജ്ജ്. ഗണേശനെതിരായുള്ള ഗാര്‍ഹിക പീഡനകേസ് ഒഴിവാക്കാനാണ് പരാതി വാങ്ങാതിരുന്നതെന്നും ചീഫ്‌വിപ്പ് തുറന്നടിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി.സി ജോര്‍ജ്ജ് ഇക്കാര്യം വ്യക്തമാക്കിയത്.
യാമിനി തങ്കച്ചി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും സ്വീകരച്ചില്ല എന്നതാണ് സത്യമെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു. പരാതി കൈപറ്റിയാല്‍ പേലീസിന് കൈമാറേണ്ടി വരുമെന്ന് ഉമ്മന്‍ചാണ്ടിക്ക് അിറയാം. കത്ത് കൈപറ്റിയാല്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഗണേശനെതിരെ കേസെടുക്കേണ്ടി വരും. യാമിനി തങ്കച്ചി പരാതി നല്‍കുമെന്ന് തനിക്ക് അിറയാമായിരുന്നെന്നും അവരുമായി ആലോചിച്ചാണ് ഗണേശന്റെ പേര് വെളിപ്പെടുത്തിയതെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഗണേശിനോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ കഴിയുന്നില്ല. സ്വഭാവദൂഷ്യമുള്ളവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുകയാണ് വേണ്ടതെന്നും, മന്ത്രിയെന്ന നിലയില്‍ ഗണേശിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. സ്വഭാവ വൈകല്യം മാറ്റാന്‍ ഗണേശന് ചികില്‍സ വേണമെന്നും പി.സി. ജോര്‍ജ്ജ് പരിഹസിച്ചു.
പരസ്യപ്രസ്താവന നടത്തരുതെന്ന് യുഡിഎഫ് യോഗം നിര്‍ദ്ദേശം നല്‍കിയശേഷവും ജോര്‍ജ്ജ് മുഖ്യമന്ത്രിക്കെതിരെയടക്കം ആരോപണവുമായി രംഗത്തെത്തിയത് യുഡിഎഫ് കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.