മോഹന്‍ലാലിന് ദേഹാസ്വാസ്ഥ്യം : ജില്ലയുടെ ഷൂട്ടിങ്ങ് മുടങ്ങി

ഹൈദരബാദ്: ജില്ലയെന്ന തമിഴ്ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന്‍ മോഹന്‍ലാലിന് ദേഹാസാസ്ഥ്യം. ശാരീരക അവശതയെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കില്‍ നിന്ന് മാറി മോഹന്‍ലാല്‍ പത്ത് ദിവസം വിശ്രമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലായിരക്കും ഈ പത്ത് ദിവസം.

തിരൂവനന്തപുരത്ത് പ്രിയദര്‍ശന്റെ ചിത്രമായ ഗീതാജ്ഞലിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ലാല്‍ ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. ഇതിനിടെ ഇദ്ദേഹത്തിന് ഫഌ ബാധിച്ചിരുന്നു അസുഖം ഭേദമായതിന് ശേഷമാണ് ജില്ലയുടെ സെറ്റില്‍ ലാല്‍ ജോയിന്‍ ചെയ്തത്.

ആര്‍ബി ചൗധരിയുടെ സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ജില്ലയില്‍ ചിന്നദളപതി വിജയ് ആണ് നായകന്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ മധുരയിലെ ഒരു നാട്ടു പ്രമാണിയുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. അടുത്ത പൊങ്കലിന് ചിത്രം റി്‌ലീസ് ചെയ്യാമെന്നാണ് അണിയറശില്പികളുടെ പ്രതീക്ഷ.

Share news
error: Content is protected !!
Scroll to Top