മലപ്പുറം : ബസില്‍ കയറുന്നവരോട് ജീവനക്കാര്‍ മോശമായി പെരുമാറിയാല്‍ ഇനി പരാതി പറയാം. മോട്ടോര്‍ വാഹന വകുപ്പ് ജോ. ആര്‍ടി ഓഫീസുകളില്‍ സ്ഥാപിച്ച ഫോണുകളില്‍ പരാതികള്‍ പറയാം. ഏറനാട് താലൂക്ക് 0483 2110100, തിരൂര്‍ 0494 2122100, തിരൂരങ്ങാടി 0494 2127100, പൊന്നാനി 0494 2126100, പെരിന്തല്‍മണ്ണ 0493 3211100, നിലമ്പൂര്‍ 0493 1211100 എന്നീ നമ്പറുകള്‍ പരാതി പറയാന്‍ ഉപയോഗിക്കാം.
അപകടകരമായി ബസ് ഓടിക്കുക, വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കുക, മോശമായി പെരുമാറുക, സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനക്ഷമമല്ലാതെ വാഹനമോടിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുക, അപമര്യാദയായി പെരുമാറുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കാം. പരാതിക്കിടയാക്കിയ ഡ്രൈവര്‍മാര്‍ക്ക് പ്രതേ്യക ക്ലാസും കൗണ്‍സലിങ്ങും നല്‍കും. വീണ്ടും പരാതിക്കിടയാക്കിയാല്‍ പിഴ ഈടാക്കുകയും കൗണ്‍സലിങ് നല്‍കുകയും ചെയ്യും. മൂന്നാമതും പരാതി ലഭിക്കുകയാണെങ്കില്‍ ജീവനക്കാരന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്‍ടിഒ അറിയിച്ചു.



