മൊബൈല്‍ സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ രാജസ്ഥാന്‍ സ്വദേശി പിടിയില്‍

തിരൂര്‍::  മൊബൈല്‍ സ്ഥാപനം തുടങ്ങി ലക്ഷങ്ങളുടെ മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും വാങ്ങി മുങ്ങിയ യുവാവിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഗുഡാമലാനി സ്വദേശി ശരവണ്‍സിംഗ് (21) എന്ന ബണ്ടിയെയാണ് അറസ്റ്റ് ചെയ്തത്.

തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിലാണ് നാഷണല്‍ മൊബൈല്‍സ് എന്ന പേരില്‍ ശരവണ്‍സിംഗ് സ്ഥാപനം ആരംഭിച്ചത്. പണം പെട്ടന്ന് നല്‍കാമെന്ന് പറഞ്ഞ് തന്റെ സ്ഥാപനത്തിലേക്ക് ആവശ്യത്തിനാണെ പറഞ്ഞ് ഗള്‍ഫ് മാര്‍ക്കറ്റിലെ കടകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും കൈക്കലാക്കുയായിരുന്നു. പിന്നീട് ഇയാള്‍ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top