HIGHLIGHTS : മലപ്പുറം: സര്‍വ്വീസ് സഹകരണ ബാങ്ക്
മലപ്പുറം: സര്‍വ്വീസ് സഹകരണ ബാങ്ക് ഡി.ടി.പി.സി യുമായി സഹകരിച്ചു കോട്ടക്കുന്നില്‍ സംഘടിപ്പിച്ച മൈലാഞ്ചി ഫെസ്റ്റ് മത്സരാര്‍ത്ഥികളുടെ എണ്ണം കൊണ്ട് ശ്രദ്ധേയമായി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു പേര്‍ പങ്കെടുത്തു. 10,000 പതിനായിരും രൂപയുടെ ഒന്നാം സമ്മാനത്തിന് പടിഞ്ഞാറ്റുമുറിയിലെ അഫീഫഷെറിനും 5000 രൂപയുടെ രണ്ടാം സമ്മാനത്തിന് തലപ്പാറയിലെ ആയിഷറോഷ്‌നിയും 2500 രൂപയുടെ മൂന്നാം സമ്മാനത്തിന് തലക്കടത്തൂരിലെ പി.ടി ഷഹാനയും അര്‍ഹയായി. മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.എച്ച ജമീല ടീച്ചര്‍ സമ്മാന ദാനം നിരവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ അബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ഡി.ടി.പി.സി മെമ്പര്‍ എം.കെ മുഹ്‌സിന്‍ ബാങ്ക ഡയരക്ടര്‍മാരായ എന്‍. മുഹമ്മദ് എന്ന കുഞ്ഞിപ്പു, കെ.കെ മുസ്തഫ, എം. സലീം മാസ്റ്റര്‍, ഖലീല്‍ കളപ്പാടന്‍, കെ.പി നിസാര്‍ തങ്ങള്‍, പി. നസീമ എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് വാളന്‍ ഷമീര്‍ സ്വാഗതവും അസി സെക്രട്ടറി പുല്ലാണി സൈത് നന്ദിയും പറഞ്ഞു.