മൈഥിലിക്കു പിന്നാലെ മോഹന്‍ലാലും കുടുങ്ങും ?

കൊച്ചി സിഗററ്റ് വലിക്കുന്ന സിനിമയിലെ രംഗങ്ങള്‍ പോസ്റ്ററിലൂടെ പ്രദര്‍ശിപ്പിച്ചതിന് മാറ്റിനിയിലെ നായിക മൈഥിലി കേസില്‍ കുടിങ്ങിയതു പോലെ സുപ്പര്‍താരമ മോഹന്‍ലാലിനും പണി കിട്ടിയേക്കും. മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന കര്‍മയോദ്ധയുടെ പോസ്റ്ററുകള്‍ക്കെതിരെയാണ് ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്

ചിത്രത്തിന്റെ ഇത്തരം പോസ്റ്ററുകള്‍ ആരോഗ്യവകുപ്പ് നീക്കം ചെയ്തു. മോഹന്‍ലാല്‍ കൈയ്യില്‍ ചുരുട്ടുമായി നില്‍ക്കുന്ന പോസ്റ്ററുകളാണ് നീക്കം ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനെതിരെ നിയമനടപടികള്‍ ആരംഭിച്ചതായാണ് സൂചന. ചിത്രത്തിന്റെ സംവിധായകനായ മേജര്‍ രവി, നിര്‍മാതാവ് വിതരണ കമ്പിനി എന്നിവര്‍ക്കെതിരെയും കേസുണ്ടാകും.

അനീഷ് ഉപാസന സംവിധാനം ചെയ്ത മാറ്റിനിയുടെ പോസ്റ്ററുകളാണ് മൈഥിലിക്കെതിരെ കേസെടുക്കാന്‍ കാരണമായത്. അനീഷും നിര്‍മാതാവും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. പുകവില നിയന്ത്രണ നിയമപ്രകാരമാണ് ആരോഗ്യവകുപ്പിന്റെ കേസ്.

Share news
error: Content is protected !!
Scroll to Top