മേജര്‍ രവിയുടെ അടുത്തചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ?

മോഹന്‍ലാല്‍് ആരാധകര്‍ മാത്രമല്ല മലയാള സിനിമാ പ്രേക്ഷകര്‍ എപ്പോഴും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയാണിത്. അതെ, ആരാധകര്‍ക്കിനി അധികം കാത്തിരിക്കേണ്ടിവരില്ല. ഭരത് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് അഭിനയരംഗത്തേക്ക് കടന്നു വരുന്നു എന്ന സൂചനകള്‍ നല്‍കിക്കഴിഞ്ഞു. മേജര്‍ രവിയുടെ അടുത്ത ചിത്രത്തിലൂടെയായിരിക്കും ഈ താര രാജകുമാരന്റെ അരങ്ങേറ്റമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

2002 ല്‍ മേജര്‍ രവിയുടെ പുനര്‍ജനില്‍ ബാല താരമായി പ്രണവ് വേഷമിട്ടിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് പ്രണവിന് ലഭിച്ചിരുന്നു. പിന്നീട് ഒന്നാമനില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലവും പ്രണവ് അഭിനയിച്ചിരുന്നു.

ഇതിനിടെ ചില ന്യൂജനറേഷന്‍ സിനിമ സംവിധായകര്‍ പ്രണവിനെ നായകനാക്കി സിനിമ ചെയ്യാന്‍ ചര്‍ച്ചനടന്നുവെങ്കിലും മോഹന്‍ലാലിന്റെ അഭിപ്രായംകൂടി കണക്കിലെടുത്താണത്രെ മേജര്‍ രവിയുടെ ചിത്രത്തില്‍ തുടക്കമിടാന്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് പ്രണവുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Share news
error: Content is protected !!
Scroll to Top