HIGHLIGHTS : ഓസ്‌ട്രേലിയ : മെല്‍ബണില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ
ഓസ്‌ട്രേലിയ : മെല്‍ബണില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ക്ലെയ്ടണ്‍ സൗത്ത് മെയിന്‍ റോഡില്‍ താമസിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശി അനിതാ ജോര്‍ജ്(37), മക്കളായ ഫിലിപ്പ്, മാത്യു എന്നിവരാണ് മരിച്ചത്.
വീടിന്റെ പിന്‍ വശത്തെ മുറിയിലാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടത്. പുലര്‍ച്ചെ 12.45 നാണ് സംഭവം നടക്കുന്നത്. സ്ഥലത്തെത്തിയ അഗ്നിശമനാ സേന 40 മിറ്റോളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജനല്‍ തകര്‍ത്ത് അകത്ത് കടന്നാണ് ഇവര്‍ തീ അണച്ചത്.
മെല്‍ബണില്‍ ഐ.ടി കണ്‍സള്‍ട്ടന്റൊണ് അനിതയുടെ ഭര്‍ത്താവ് ജോര്‍ജ്. ഇയാള്‍ ഇപ്പോള്‍ സ്ഥലത്തില്ലെന്നും ഇവരുടെ നാടായ കാഞ്ഞിരപ്പള്ളിയിലാണ്് ഉള്ളതെന്നുമാണ് കരുതുന്നത്.

തീപിടിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും മരിച്ചവരെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങല്‍ ലഭ്യമായിട്ടില്ലെന്നുമാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്