മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തെ വരവേല്‍ക്കാന്‍ മഞ്ചേരി ഒരുങ്ങി കഴിഞ്ഞു.

മഞ്ചേരി: മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. കാത്തിരുന്ന സ്വപ്നം പൂവണിയാന്‍ ഇനി രണ്ടു നാള്‍ മാത്രം. ഓരോ സ്ഥാപനത്തിന്റെ മുന്‍ വശങ്ങളിലും തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചു കഴിഞ്ഞു. സ്വാഗതമോതികൊണ്ടുള്ള ബോര്‍ഡുകളും കമാനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ ദീപാലങ്കൃതമായി

ഉദ്ഘാടനത്തോടനുബന്ധിച്ചുളള ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനം സ്‌കൂളുകളിലും ക്ലബ്ബുകളിലും പുരോഗമിക്കുന്നുണ്ട്. ഘോഷയാത്രയില്‍ വിവിധ സംഘടനകളും ക്ലബ്ബുകളും ഒരുക്കുന്ന 50 ല്‍ പരം പ്ലോട്ടുകളും ഉണ്ടാകും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പായസ വിതരണം നടക്കും.

 

 

Share news
error: Content is protected !!
Scroll to Top