HIGHLIGHTS : ഇപ്പോഴാണ് ചെന്നിത്തല കെപിസിസി പ്രസിഡന്റായത്: ആര്യാടന്‍ കോഴിക്കോട് മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ്
ഇപ്പോഴാണ് ചെന്നിത്തല കെപിസിസി പ്രസിഡന്റായത്: ആര്യാടന്‍
കോഴിക്കോട്: മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. മുസ്ലീം ലീഗുമായുള്ള കുട്ടുകെട്ട് ബാധ്യതയാകുമെന്ന മുന്‍ കെപിസിസി പ്രസിഡിന്‍്്‌റ് സികെ ഗോവിന്ദന്‍ നായരുടെ മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമായി എന്ന് തുറന്നടിച്ചുകൊണ്ട് രമേശ് ചെന്നിത്തല തന്നെയാണ് രംഗത്തെത്തിയിരുക്കുന്നത്.
വര്‍ഗീയ ശക്തികളുമായിള്ള ബന്ധത്തില്‍ ലക്ഷമണരേഖ വേണം. അത് ലംഘിച്ചപ്പോള്‍ കോണ്‍ഗ്രസിന് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലീഗിന്റെ അനാവിശ്യവാദങ്ങള്‍ അംഗീകരിക്കേണ്ടി വരുമെന്നുള്ള സിഎജിയുടെ നിലപാടും ശരിയായെന്നും ചെന്നിത്തല ഓര്‍മിപ്പി്ച്ചു.
കോഴിക്കോട് സികെ ഗോവിന്ദന്‍ നായര്‍ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവയാണ് ഈ പ്രതികരണം. ചെന്നിത്തലെയെ പിന്തുണച്ചു കൊണ്ട് വേദിയിലുണ്ടായിരുന്ന ആര്യാടനും രംഗത്തെത്തി. ഇപ്പോഴാണ് ചെന്നിത്തല കെപിസിസി പ്രസിഡന്‍്‌റായതെന്നായിരുന്നു ആര്യാടന്റെ കമന്റ്. മുന്നണി വിടുന്നവര്‍ക്ക് പോകാന്‍ മറ്റിടമില്ലെന്ന് കെ മുരളിധരനും എംഎല്‍എയും ലീഗിനെ ഓര്‍മിപ്പിച്ചു.
ഇതേ സമയം രമേശ്് ചെന്നിത്തലക്കെതിരെ മുസ്ലീം ലീഗ് രംഗത്തെത്തി. നിലാപടില്‍ ചെന്നിത്തല നാളെയും ഉറച്ചു നില്‍ക്കുമോയെന്നും എന്നാല്‍ മറുപടി പറയാമെന്നും ലീഗ് ജനറല്‍ സക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.