HIGHLIGHTS : കോഴിക്കോട്: ഉപമുഖ്യമന്ത്രി പദത്തിന് തങ്ങള്‍ക്ക് അവകാശമുണ്ടന്ന ലീഗ് ആവിശ്യത്തിന്
കോഴിക്കോട്: ഉപമുഖ്യമന്ത്രി പദത്തിന് തങ്ങള്‍ക്ക് അവകാശമുണ്ടന്ന ലീഗ് ആവിശ്യത്തിന് പിന്നില്‍ മറ്റൊരു അജണ്ടയുണ്ടന്ന വിലയിരുത്തല്‍. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ലീഗ് ഒരു മുഴം മുന്നേയിറഞ്ഞതാണന്നാണ് അണിയറ സംസാരം. യുഡിഎഫ് യോഗത്തില്‍ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ആവിശ്യമുന്നയിച്ചാല്‍ കോണ്‍ഗ്രസിലായിരിക്കും അതിന്റെ പൊട്ടിത്തെറിയുണ്ടാകുക. ഈ ആവിശ്യത്തില്‍ നിന്ന് പിന്‍മാറണമെങ്ങില്‍ ലീഗ് ആവിശ്യപ്പെടുക കാസര്‍കോഡ്് ലോകസഭാ സീറ്റും ചില ബോര്‍ഡുകളിലേയും കമ്മീനുകളിലും അംഗത്വവുമായിരിക്കും. കെപിസിസി പ്രസിഡന്റിനെ മന്ത്രിയാക്കാനിറങ്ങിയതിനു ശേഷം ലീഗിന്റെ എതിര്‍പ്പുകൊണ്ടു മാത്രം അതില്ലാതായാല്‍ കോണ്ഗ്രസിന് കേരളത്തിലേല്‍ക്കുന്ന രാഷ്ട്രീയാഘാതം കനത്തതായിരിക്കും. ഇതിനാല്‍ കോണ്‍ഗ്രസ് എന്തു വിട്ടുവീഴ്ചക്കും തയ്യാറുകുമെന്ന് ലീഗിനറിയാം..
മലപ്പുറം ജില്ല പാര്‍ട്ടിയെന്ന അധിക്ഷേപം മാറിക്കിട്ടാനും നിലവില്‍ കോണ്‍ഗ്രസിനെക്കാള്‍ വേരോട്ടമുള്ള മലബാറില്‍ തങ്ങളാണ് യുഡിഎഫിലെ ഒന്നാമന്‍ എന്നു തെളിയിക്കുന്നതിനും ഒരു ലോകസഭാസീറ്റില്‍ മത്സരിക്കുക എന്നത് ലീഗിന്റെ ആവിശ്യമാണ്. മലബാറില്‍ സിപിഎം കഴിഞ്ഞാല്‍ സംഘടനപരമായും വോട്ടിങ്ങ്് നിലയിലും ലീഗ് വളരെ ശക്തരാണ്. മുസ്ലീം ലീഗിന്റെ സഹായമില്ലാതെ ഇവിടെ കോണ്ഗ്രസിന് ജയിക്കാനാകുന്ന സീറ്റുകള്‍ ഒന്നോ രണ്ടിലോ ഒതുങ്ങുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍ എന്നാല്‍ തിരിച്ച് കോണ്‍ഗ്രസ് ഇങ്ങിനെ നിലപാടെടുത്താല്‍ ലീഗിന് കോട്ടം സംഭവിക്കില്ലെന്നും അവര്‍ക്കറിയാം.
ഇതിന് പുറമെ ലീഗിന്റെ അഞ്ചാം മന്ത്രിപ്രവേശനത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിന്റെ പിന്നില്‍ രമേശിനും പങ്കുണ്ടന്ന് ലീഗ് കരുതുന്നു. ചെന്നിത്തലയും മുഖ്യമന്ത്രിയുമടക്കം ലീഗിന് മന്ത്രിസ്ഥാനം നല്‍കാമെന്ന് തീരുമാനിച്ച ശേഷം കെപിസിസി ഇതിനെതിരെ പ്രമേയം പാസ്സാക്കിയതിനു പിന്നില്‍ ചെന്നിത്തലയാണെന്നാണ് ലീഗ് വിശ്വസിക്കുന്നത്. അന്ന് മുഖ്യമന്ത്രി ലീഗിനൊപ്പം ഉറച്ചു നിന്നതിനാലാണ് അഞ്ചാം മന്ത്രി തീരുമാനമായത്.. ഈ അവസരത്തില്‍ തങ്ങളെ നാറ്റിച്ചതിന് ഒരു പ്രതികാരം കൂടിയാണ് ലീഗ് നടത്തുന്നത്. സര്‍ക്കാരരിന്റെ നേരിയ ഭൂരിപക്ഷം തന്നെയാണ് കോണ്‍ഗ്‌സിനെ കുഴക്കുന്നത്. ഈ മന്ത്രിസഭയുടെ ചരിത്രത്തില്‍ ലീഗ് ആവിശ്യപ്പെട്ടത് ലഭിച്ചിട്ടുണ്ടെന്നും ഈ ആവിശ്യവും ലീഗ് നേടിയെടുക്കുമെന്നുമാണ് അണികളുടെയും നേതൃത്വത്തിന്റെയും ഉറച്ച വിശ്വാസം.