HIGHLIGHTS : കെയ്‌റോ : മുസ്ലിം ബ്രദര്‍ ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ ഈജിപ്ഷ്യന്‍
കെയ്‌റോ : മുസ്ലിം ബ്രദര്‍ ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ ഈജിപ്ഷ്യന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു. കാത്തിരിപ്പിനൊടുവില്‍ ഞായറാഴ്ച നടന്ന പ്രഖ്യാപനത്തെ തഹ്‌രി സ്‌ക്വയറില്‍ കൂടിയ ആയിരക്കണക്കിന് മുര്‍സിയുടെ അനുയായികള്‍ ആര്‍പ്പുവിളികളോടെ നൃത്തം ചവിട്ടിയാണ് സ്വീകരിച്ചത്.
16 മാസങ്ങള്‍ മുമ്പ് തഹ്‌രി സ്‌ക്വയറില്‍ ഒത്തുചേര്‍ന്നാണ് ഈജിപ്ഷ്യന്‍ ജനത ഏകാധിപതിയായ ഹോസ്‌നി മുബാറക്കിനെ താഴെയിറക്കിയത്.

മുഹമ്മദ് മുന്‍സിയും അഹമ്മദ് ഷഫീഖും തമ്മില്‍ നടന്ന മല്‍സരത്തില്‍ 51% വോട്ട് നേടിയാണ് മുര്‍സി വിജയിച്ചത്. ജനാധിപത്യത്തിന്റെ ലോകത്തേക്ക് കടന്നുവരുന്ന ഈജിപ്തിലെ പുതിയ നായകനെ ലോകത്തെ വിവിധ രാഷ്ട്രനേതാക്കള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചുകഴിഞ്ഞു.