HIGHLIGHTS : ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് നേരെ കോടതി വരാന്തയില്‍ ചെരുപ്പേറ്.
ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് നേരെ കോടതി വരാന്തയില്‍ ചെരുപ്പേറ്. മുഷാറഫിനെതിരെയുള്ള കേസുകളില്‍ 15 ദിവസത്തേക്ക് കോടതി ജാമ്യം നീട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ചേരുപ്പേറുണ്ടായത്. ആരാണ് മുഷാറഫിന് നേരെ ചെരു്പപെറിഞ്ഞതെന്ന് കണ്ടെത്തിയിട്ടില്ല.
മുഷാറഫ് പാക്കിസ്താനില്‍ വന്നാല്‍ വധിക്കുമെന്ന താലിബാന്‍ ഭീഷണി നിലനില്‍ക്കെയാണ് നാലുവര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം മാര്‍ച്ച് 24ന് മുഷാറഫ് പാകിസ്താനില്‍ മടങ്ങിയെത്തിയത്.
1999 ലാണ് മുഷാറഫ് അധികാരത്തിലെത്തിയത്. പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഇദേഹം ഇംപീച്ച്‌മെന്റ് ഭീഷണിയെ തുടര്‍ന്ന് 2008 ല്‍ രാജിവെക്കുകയായിരുന്നു. പ്രവാസ ജീവിതത്തിനുശേഷം മടങ്ങി പാകിസ്താനിലേക്ക് തിരിച്ചുവരും മുന്‍പ് വിവിധ കേസുകളില്‍ അദേഹം മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു.
അതെ സമയം മെയ് 11 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ചിത്രാല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ മുഷാറഫ് തീരുമാനിച്ചിട്ടുണ്ട്.