HIGHLIGHTS : കുമളി: മുല്ലപ്പെരിയാര്‍ അണകെട്ടില്‍ ജലനിരപ്പ് 134.8 അടി ആയി ഉയര്‍ന്നതോടെ പുതിയ ചോര്‍ച്ചകള്‍ കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ സുരക്ഷ സംബന്ധിച്ച ആശങ്കകള...
കുമളി: മുല്ലപ്പെരിയാര്‍ അണകെട്ടില്‍ ജലനിരപ്പ് 134.8 അടി ആയി ഉയര്‍ന്നതോടെ പുതിയ ചോര്‍ച്ചകള്‍ കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നിട്ടിട്ടുണ്ട്. പതിനോഴാം ബ്‌ളോക്കിനും പതിനെട്ടാം ബ്ലേ#ാക്കിനും മദ്ധ്യത്തിലാണ് ചോര്‍ച്ച കണ്ടെത്തിയിരക്കുന്നത്. ആറിടങ്ങളിലാണ് ചോര്‍ച്ച.
അണകെട്ടിന്റെ മോടി വര്‍ദ്ധിപ്പിക്കാനായി പലഭാഗങ്ങളിലും തമിഴ്‌നാട് സിമന്റ് പൂശി അടച്ച ഭാഗങ്ങളില്‍ കൂടിയാണ് പലയിടത്തും വെള്ളം ഒഴുകിയിറങ്ങുന്നത്. അണക്കെട്ടില്‍ ഇനിയും വെള്ളം ഉയര്‍ന്നാല്‍ ചോര്‍ച്ച കൂടാന്‍ സാധ്യതയുണ്ട്. സമീപ്രദേശത്തെ ജനങ്ങള്‍ ഇതോടെ ആശങ്കയിലായിരിക്കുകയാണ്. ഒരടികൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ അണകെട്ട് നിറയും. ഇങ്ങനെ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാവും വെള്ളം ഒഴുകുക. 2,391 അടി വെള്ളമാണ് ഇടുക്കിയില്‍ ഇപ്പോള്‍ ഉള്ളത്. ആകെ ശേഷി 2,403 അടിയാണ്. പന്ത്രണ്ട് അടി കൂടി വെള്ളം ഉയര്‍ന്നാല്‍ ഇടുക്കിയും നിറയും. ഇന്നലെ മാത്രം 3.3 അടി ജല നിരപ്പ് ഉയര്‍ന്നിരുന്നു്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു വിഭാഗത്തെ മുല്ലപ്പെരിയാറിലേക്ക് നിയോഗിച്ചിട്ടുണ്ട്.


അതേ സമയം മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി ഇന്നും കേരളത്തിന്റെ വാദം തുടരും. ഇന്നത്തോട്കൂടി കേസില്‍ കേരളത്തിന്റെ വാദം അവസാനിക്കാനാണ് സാധ്യത.