മുരളി ഗോപിയുടെ ഭാര്യ അന്തരിച്ചു

murali gopiതിരു: പ്രശസ്ത നടനും എഴുത്തുകാരനുമായ മുരളി ഗോപിയുടെ ഭാര്യ അഞ്ജന പിള്ള അന്തരിച്ചു. 38 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വകാര്യാശുപത്രിയിലായിരുന്നു മരണം. സംസ്‌കാരം ഇന്ന് (27-04-2015) 11 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

പട്ടോം ബ്രാഞ്ചിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു അഞ്ജന. കുട്ടികളെ ട്യൂഷന്‍ സെന്ററിലാക്കി മടങ്ങിവരവെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രണ്ട് കുട്ടികളാണ് അഞ്ജനയ്ക്കും മുരളി ഗോപിയ്ക്കും. മൂത്ത മകള്‍ ഗൗരി പത്തിലും രണ്ടാമത്തെ മകന്‍ ഗൗരവ് രണ്ടാം ക്ലാസിലും പഠിയ്ക്കുന്നു. അന്തരിച്ച നീലകണ്ഠ പിള്ളയുടെയും ജലജയുടെയും മകളാണ് അഞ്ജന. അഖിലേഷാണ് ഏക സഹോദരന്‍. പ്രശസ്ത നടന്‍ ഭരത് ഗോപിയുടെ പുത്രവധു കൂടെയാണ് അഞ്ചന.

Share news
error: Content is protected !!
Scroll to Top