Section

malabari-logo-mobile

മുന്‍കേന്ദ്രമന്ത്രിയും ടിഡിപി നേതാവുമായ യെറന്‍ നായിഡു വഹനാപകടത്തില്‍ മരിച്ചു

HIGHLIGHTS : ഹൈദരാബാദ്: മുന്‍കേന്ദ്രമന്ത്രിയും ടിഡിപി നേതാവുമായ യെറന്‍ നായിഡു (55)വഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: മുന്‍കേന്ദ്രമന്ത്രിയും ടിഡിപി നേതാവുമായ യെറന്‍ നായിഡു  (55)വഹനാപകടത്തില്‍ മരിച്ചു . ആന്ധ്രയിലെ ശ്രീകാകുളത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് രണസ്ഥലം ഹൈവേ 9-ലാണ് അപകടം നടന്നത്.

വിശാഖപട്ടണത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു യെറന്‍ നായിഡു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനാ യില്ല. അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്ത ടിഡിപി നേതാക്കള്‍ ഗുരുതരാവസ്ഥയിലാണ്.
1996 മുതല്‍ 1998 വരെ യെറന്‍ നായിഡു കേന്ദ്രഗ്രാമവികസന മന്ത്രിയായിരുന്ന അദേഹം നാലു തവണ എംപിയായിട്ടുമുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!