HIGHLIGHTS : തിരു: മുഖ്യമന്ത്രിയുടെ പരാതി സെല്ലിലേക്ക് വിളിച്ച സ്ത്രീയെ
തിരു: മുഖ്യമന്ത്രിയുടെ പരാതി സെല്ലിലേക്ക് വിളിച്ച സ്ത്രീയെ ലൈംഗീക ബന്ധത്തിന് പ്രവേരിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തല്‍. ആരോപണ വിധേയനായ ഉദ്യഗസ്ഥന്‍ ഗിരീഷിനെ പിരിച്ചുവിട്ടു. കോള്‍ സെന്ററിലേക്ക് വിളിച്ച യുവതിയോട്് ഇയാള്‍ നിരന്തരം ഫോണില്‍ വിളിക്കുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നുമാണ് പരാതി.
ജോലിയുമായിബന്ധപ്പെട്ടാണ്് പരാതിക്കാരിയായ കൊല്ലം സ്വദേശിയായ യുവതി മുഖ്യമന്ത്രിയുടെ പരാതിസെല്ലിലേക്ക്് വിളിച്ചത്. തുടര്‍ന്ന് ഗിരീഷ് കുമാര്‍ പരാതിക്കാരിയുടെ മൊബൈല്‍ നമ്പറിലേക്ക് നിരന്തരം വിളിക്കുകയും മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അവസരം ഒരുക്കി തരാമെന്ന് പറയുകയും ഇതിനായി തനിക്ക് ലൈംഗീക ബന്ധത്തിന് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെടുകയും മായിരുന്നു. എന്നാല്‍ ഇതിന് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് ഗിരീഷിന്റെ സുഹൃത്തുക്കളായ ഉണ്ണികൃഷ്ണന്‍, ഗഫൂര്‍ എന്നിവര്‍ക്ക് ഇവരുടെ നമ്പര്‍ നല്‍കുകയും ഇവരും ഗിരീഷ് കുമാര്‍ ആവശ്യപ്പെട്ടപോലെ ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതെ തുടര്‍ന്ന് മെയ് 25 ന് പരാതിക്കാരി മുഖ്യമന്ത്രിയ്ക്ക് പരാതി മെയില്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഒരു മാസമായിട്ടും പരാതിയില്‍ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.
എന്നാല്‍ പരാതിക്കാരിയുടെ പേര് രഹസ്യമായി സൂക്ഷിക്കണമെന്ന സമാന്യ മര്യാദ പാലിക്കാതെയാണ് ജീവനക്കാരനെ പിരിച്ചുവിട്ട പത്രക്കുറിപ്പില്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി പത്രകുറിപ്പ് പുറത്തിറക്കിയത്.
വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.