HIGHLIGHTS : ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ തകര്‍ത്ത്‌ത് 23 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് ആദ്യമായി ഐപില്‍ കിരീടത്തില്‍ മുത്തമിട്ടു.
ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ തകര്‍ത്ത്‌ത് 23 റണ്‍സിന്
കൊല്‍്‌ക്കത്ത: മുംബൈ ഇന്ത്യന്‍സ് ആദ്യമായി ഐപില്‍ കിരീടത്തില്‍ മുത്തമിട്ടു.
വാതുവെപ്പു വിവാദത്തിലുഴലുന്ന ചെന്നെയ്‌ക്ക് പിടച്ചുനില്‍ക്കാനുതകുമായിരുന്ന ഐപില്‍ കിരീടമോഹം യാതൊരു ദാക്ഷണ്യവുാമില്ലാതെ മുംബൈ ബൗളര്‍മാര്‍ തകര്‍ക്കുകയായിരുന്നു.
ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്‌ത മുംബൈയുടെ 145റണ്‍സെന്ന ചെറിയ സ്‌കോറിനെ മറികടക്കാന്‍ ചെന്നൈയ്‌ക്കായില്ല്. വെറും 125 റണ്‍സ് എടുക്കുന്നതിനിടയില്‍ ചെന്നൈയുടെ സൂപ്പര്‍ ബാറ്റ്‌സ്‌മാന്‍മാരെല്ലാം മുടന്തിവീണു.(സ്‌കോര്‍ 125/9)
32 പന്തില്‍ 60 റണ്‍സെടുത്ത വിന്‍ഡീസിന്റെ കൈറണ്‍ പൊള്ളാര്‍ഡാണ് ഫൈനലിലെ താരം.

ബാറ്റിങ്ങിനനുകൂലമല്ലാത്ത പിച്ചില്‍ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ബാറ്റ്‌സ്‌മാന്‍മാര്‍ അവശ്വസനീയമായ രീതിയില്‍ കൂടാരത്തിലേക്ക് മടങ്ങുന്നതാണ് കണ്ടത്. ആദ്യ മൂന്ന് റണ്‍സ് നേടുന്നതിനിടയ്‌ക്ക് ചെന്നൈയ്‌ക്ക് നഷ്ടമായത് പ്രധനപ്പെട്ട മൂന്ന് വിക്കറ്റുകളും. ടൂര്‍ണമെന്റിലേ തന്നെ ടോപ്‌സ്‌കോറര്‍ മൈക്ക് ഹസി ഒന്നിും സുരേഷ് റെയ്‌നയും ബദരീനാഥും പൂജ്യന്‍മാരുമായാണ് മടങ്ങിയത്. ആദ്യ 39 റണ്‍സെടുക്കുമ്പോള്‍ തന്നെ ചെന്നൈയ്‌ക്ക 6 വിക്കറ്റഉകള്‍ നഷ്ടമായിരുന്നു.. ക്യാപറ്റന്‍ ധോണിമാത്രമാണ് മുംബൈ ബൗളര്‍മാരക്കിടയില്‍ പിടിട്ടുനിന്നത്. പുറത്താകാതെ 45 പന്തില്‍ 63 റണ്‍സെടുത്ത ധോണിയാണ് ഫൈനലില്‍ ഏറ്റവുമധികം റണ്‍സെടുത്തത്.
ഈരണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ മലിംഗയും മിച്ചല്‍ ജോണ്‍സണും ഹര്‍ബജന്‍ സിങ്ങുമായണ് ചെന്നൈ ബാറ്റസ്‌മാന്‍മാരെ അരിഞ്ഞിട്ടത്.
മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍താരമായ സച്ചിന് പരിക്കുമുലം ഫൈനല്‍ കളിക്കാനായില്ല..മുംബൈക്ക് 2010ലെ ഐപില്‍ ഫൈനലില്‍ ചെന്നൈയോടെറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയാണ് ഈ കിരീടം.