malabarinews

Section

malabari-logo-mobile

മുംബൈ ആക്രമം: 2 മരണം; 46 പേര്‍ക്ക് പരിക്ക്

HIGHLIGHTS : മുംബൈ : അസം കലാപത്തില്‍ പ്രതിഷേധിച്ച് മുംബൈ ആസ്ഥാനമായ റാസ അക്കാദമി എന്ന സംഘടന നടത്തിയ മാര്‍ച്ചിനിടെയുണ്ടായ അക്രമത്തില്‍ രണ്ടുപേര്‍

sameeksha-malabarinews
മുംബൈ : അസം കലാപത്തില്‍ പ്രതിഷേധിച്ച് മുംബൈ ആസ്ഥാനമായ റാസ അക്കാദമി എന്ന സംഘടന നടത്തിയ മാര്‍ച്ചിനിടെയുണ്ടായ അക്രമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 46 പേര്‍ക്ക് പരിക്കേറ്റു. മുംബൈ സ്വദേശികളായ മുഹമ്മദ് ഉമര്‍(17),അല്‍ത്താഫ് ഷെയ്ഖ് എന്നിവരാണ് മരിച്ചതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

നിരവധി വാഹനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ ഓബി വാനുകളും തകര്‍ക്കപ്പെട്ടു. ട്രെയിന്‍ റോഡ് ഗതാഗതം തകരാറായതോടെ ആയിരക്കണക്കിന് മുംബൈ നിവാസികള്‍ നഗരത്തിന്റെ പലയിടങ്ങളിലും കുടുങ്ങി. പോലീസ് നിരവധി തവണ ആകാശത്തേക്ക് വെടിവെക്കുകയും ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു.

മുംബൈ സിഎസ്ടി റെയില്‍വേസ്‌റ്റേഷന്‍ പരിസരമാണ് യുദ്ധക്കളമായി മാറിയത്. അക്രമത്തിനിടെ നിരവധി പോലീസുകാര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍ മാരെ കാണാനില്ല.

മാധ്യമങ്ങളുടെ മൂന്ന് ഒബി വാനുകളും മൂന്ന് പോലീസ് വാഹനങ്ങളും തീവെച്ച് നശിപ്പിച്ചു.

ജനങ്ങള്‍ കിംവതന്തികളില്‍ പെടരുതെന്നും സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി ചവാന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തൊട്ടാകെ ജാഗ്രത നിര്‍ദേശം പാലിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. നഗരത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം RAF നെയും CRPFനെയും നിയോഗിച്ചു കഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN പ്രധാന വാര്‍ത്തകള്‍