HIGHLIGHTS : മുംബൈ: പടിഞ്ഞാറന്‍ മുംബൈയിലെ ബാന്ദ്രയിലെ ചേരിയില്‍ വന്‍ തീ പിടുത്തം. തീപിടുത്തത്തില്‍ നൂറോളം കുടിലുകള്‍ കത്തി നശിച്ചു.

മുംബൈ: പടിഞ്ഞാറന്‍ മുംബൈയിലെ ബാന്ദ്രയിലെ ചേരിയില്‍ വന്‍ തീ പിടുത്തം. തീപിടുത്തത്തില്‍ നൂറോളം കുടിലുകള്‍ കത്തി നശിച്ചു. 8 പേര്‍ക്ക് പൊള്ളലേറ്റു.
ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് ശാസ്ത്രീ നഗര്‍ ചേരിയില്‍ തീ പിടുത്തമുണ്ടായത്. തീ പടര്‍ന്നു പിടിച്ചതോടെ വീടുകളിലെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിതെറിച്ചതും തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ടു നിന്ന അഗ്നി ശമനസേനയുടെ കഠിന പ്രയത്‌നത്തിലൂടെ 6 മണിയോടെ തീ അണക്കുകയായിരുന്നു. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.