മാനേജ്‌മെന്റ് ക്വാട്ടയില്‍ ഇനി വിദ്യഭ്യാസ വായ്പയില്ല.

HIGHLIGHTS : ദില്ലി : മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്

ദില്ലി : മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വിദ്യഭ്യാസ വായ്പ്പ നല്‍കേണ്ട എന്ന പൊതുമേഖല ബാങ്കുകളുടെ തീരുമാനം കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചു. ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ തയ്യാറാക്കിയ മാതൃക വിദ്യഭ്യാസ വായ്പാ പദ്ധതി പ്രകാരം ഇനി മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ചവര്‍ക്കേ വായിപ അനുവദികു എന്ന് കേന്ദ്ര ധനസഹമന്ത്രി നമോ നാരയണന്‍ മീണ അറിയിച്ചു.

കെ എന്‍ ബാലഗോപാലന്‍ എംപിക്ക് അയച്ച കത്തിലാണ് മീണ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിയത്.

sameeksha-malabarinews

ഇതോടെ വിദ്യഭ്യാസ വായ്പയെടുക്കാമെന്ന് പ്രതീക്ഷിച്ച് സ്വാശ്രയ സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഈ തീരുമാനം കനത്ത തിരിച്ചടിയാണ് നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!