HIGHLIGHTS : എടക്കര: മാനസികവൈകല്ല്യമുള്ള ഇരുപത്തിനാലുകാരിയെ ലൈംഗീകമായി
എടക്കര: മാനസികവൈകല്ല്യമുള്ള ഇരുപത്തിനാലുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച പാസ്റ്ററെ എടകരപോലീസ് അറസ്റ്റുചെയ്തു. ചുങ്കത്തറ പള്ളിക്കുത്ത് പടിഞ്ഞാറ്റും പാടം ഇടക്കയില്‍ തോമസ് മാത്യു(50)വാണ് അറസ്റ്റിലായത്. യുവതിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
രണ്ടുവര്‍ഷമായി ഇയാള്‍ യുവതിയുടെ രോഗം മാറ്റുന്നതിനായി കൗണ്‍സിലിങ്ങും പ്രാര്‍ത്ഥനയും നടത്തിവരികയായിരുന്നു. ഈ സമയത്ത് യുവതിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. യുവതി ചികിത്സക്കെത്താത്ത ദിവസങ്ങളില്‍ ഇയാള്‍ ചികിത്സയുടെ പേരില്‍ വീട്ടിലെത്തിയും യുവതിയെ പീഡിപ്പിച്ചിരുന്നതായി പറയുന്നുണ്ട്. യുവതിയുടെ ബന്ധുവിലൂടെയാണ് യുവതി പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്.


പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെ പി വിജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.