HIGHLIGHTS : മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവെച്ചു. കാര്‍ഷിക പദ്ധതികളുമായി
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവെച്ചു. കാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെടുത്തിയ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് അജിത് പവാര്‍ രാജിവെച്ചത്. 32 ജലസേചന പദ്ധതികളിലെ ആരോപണങ്ങളാണ് ഇദേഹത്തിനെതിരെ ഉള്ളത്. പവാറിന് പുറമെ എന്‍സിപിയിലെ മുഴുവന്‍ മന്ത്രിമാരും രാജി സന്നദ്ധത അറിയിച്ചിതായാണ് റിപ്പോര്‍ട്ട്.
രാജിവെക്കുന്നതായി കാണിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന് കത്ത് നല്‍കിയതായും പാര്‍ട്ടി വക്താവ് മഹേഷ് അറിയിച്ചു.

അതെസമയം തന്റെ മേല്‍ ചാര്‍്ത്തിയിരിക്കുന്ന എല്ലാ ആരോപണങ്ങളും നീങ്ങിയാല്‍ മാത്രമേ ഇനി മന്ത്രി പദം സ്വീകരിക്കു എന്ന് അദേഹം വ്യക്തമാക്കി.
എന്നാല്‍ പവാറിന്റെ രാജി സര്‍ക്കാറിന് പ്രശ്‌നമല്ലെന്ന് പ്രഫുല്‍പട്ടേല്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൂടുതല്‍ മന്ത്രിമാര്‍ രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.
MORE IN പ്രധാന വാര്‍ത്തകള്‍
