മഹാരാഷ്ട്രയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു.

HIGHLIGHTS : മുംബൈ: പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ ബസ് പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മുംബൈ: പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ ബസ് പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗോവയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ലക്ഷ്വറി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ന് ഖേദിലെ ജഗ്ബുദി പുഴയിലേക്കാണ് ബസ് മറിഞ്ഞത്.

അപകടത്തില്‍ മരിച്ച ആറുപേര്‍ വിദേശികളെന്നാണ് റിപ്പോര്‍ട്ട്. പാലത്തിന് മുകളിലെത്തിയപ്പോള്‍ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചതായി സൂചനയുണ്ട്. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.

sameeksha-malabarinews

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!